ഗുജറാത്തിൽ അപൂർവ വൈറസ് ബാധ പടരുന്നു; മരിച്ചവരുടെ എണ്ണം 8 ആയി

Share

അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ ചണ്ഡിപുര വൈറസ് ബാധ പടരുന്നു. വൈറസ് ബാധയെതുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് പേർ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. ഇതിൽ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.
ചണ്ഡിപുര വൈറസിനെ കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. മരണസാധ്യത കൂടുതലുള്ള വൈറസ് ബാധയാണിത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവായണ് രോഗം പരത്തുന്നത്.
ഛണ്ഡിപ്പുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. മരണസാധ്യത കൂടുതലായ രോഗത്തിനു എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ടെന്നും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.