മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞു

Share

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ സ്കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു. പതിനൊന്ന് പേർക്ക് പരിക്ക്. കൊണ്ടോട്ടി ഒഴുകൂർ കുന്നത്ത് വെച്ച് രാവിലെ 9 മണിയ്ക്കാണ് സംഭവം നടന്നത്. അധ്യാപികയും കുട്ടികളും ഉൾപ്പെടെ 19 പേരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. 11 പേരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്രേക്കിംഗ് നിയന്ത്രണം കിട്ടാതെ വന്നതാണ് റോഡ് അരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടതെന്ന് സ്കൂൾ ഡ്രൈവർ പറഞ്ഞു.