നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട പരമ്പരയാകുന്നു

Share

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. സംസ്ഥാനത്ത് സുരക്ഷസംവിധാനങ്ങളും, കസ്റ്റംസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും കള്ളകടത്ത് വർധിക്കുന്നു. പ്രതിമാസം കോടി രൂപയോളം വരുന്ന സ്വർണ്ണക്കടത്താണ് പലയിടങ്ങളിലായി പിടികൂടുന്നത്. ഒരു ദിവസം ലക്ഷരൂപയിൽ വരുന്ന സ്വർണ്ണം പിടികൂടിയാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഭാഗത്ത് സ്വർണ്ണ കടത്ത് നടക്കുകയാണ്.
അതേസമയം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് 42 ലക്ഷത്തിലേറെ വില വരുന്ന സ്വർണവുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. താക്കോലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്. നിറം മാറ്റി താക്കോൽ രൂപത്തിലാക്കിയാണ് ഇയാൾ 277 ഗ്രാം സ്വർണം ജീൻസിൽ അതിവിദഗ്ധമായി ഒളിപ്പിച്ചത്. കൂടുതൽ പരിശോധനനടത്തിയപ്പോൾ മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. ഷൂവിനകത്തും ശരീരത്തോട് ചേർത്തുവച്ചുമാണ് സ്വർണം ഒളിപ്പിച്ചത്.