നവജാതശിശുവിനെ നടുറോഡിൽ കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു

Share

കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ നടുറോഡിൽ കണ്ടെത്തിയ
കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. സമീപത്തെ ഫ്ലാറ്റിലുള്ള പുരുഷനേയും രണ്ട്
സ്ത്രീകളേയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ചോദ്യം ചെയുന്നത്. ഇവിടെ വെച്ച് ആണ് പ്രസവം നടന്നത് എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.
കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. സമീപത്തെ മാലിന്യം നിറഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മൃതദേഹം നടുറോഡിലാണ് വീണതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ റോഡിന്റെ സമീപത്തെ ഫ്ളാറ്റിലെ 5-സിയിൽ താമസിക്കുന്ന അഭയകുമാർ, ഭാര്യ, മകൾ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
അതേസമയം താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നും, ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആൺസുഹൃത്ത് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും, ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയത് കൊണ്ട് തന്നെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് പ്രതികളിലൊരാളായ യുവതിയുടെ മൊഴി.
ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. ‘ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ല’, യുവതി പൊലീസിനോട് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നായിരുന്നു യുവതി പറഞ്ഞത്. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നുവെന്നും, എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായ താൻ കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി പറഞ്ഞു.