പുതിയ ഇന്ധനവില പുതുക്കി നിശ്ചയിച്ച് യുഎഇ

Share

അബുദാബി: പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ആഗോളതലത്തിൽ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ചത്. ഏപ്രിൽ മാസത്തിൽ യു എ ഇയിൽ പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസലിന് വില കുറച്ചിരുന്നു. അർധരാത്രി മുതലാണ് പുതുക്കിയ വില പ്രാബല്യത്തിലായത്. യുഎഇയിലെ ഇന്ധന വില നിര്‍ണയ സമിതിയാണ് ഏപ്രിൽ മാസത്തേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. 2024 ഏപ്രിലിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹം നൽകേണ്ടിവരും. മാർച്ച് മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാണെങ്കിൽ പുതിയ വില പ്രകാരം ലിറ്ററിന് 3.03 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന്റെ വില. ഡീസലിന്‍റെ കാര്യത്തിൽ വില ലിറ്ററിന് 3.16 ദിർഹത്തിൽ നിന്ന് 3.09 ദിർഹമാക്കി യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 2024 മാർച്ചിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് പെട്രോൾ വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.