ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​ന് തുടക്കം

Share

ദു​ബൈ: ലോ​​ക​ത്തെ ഏ​​റ്റ​​വും വ​​ലി​​യ സ​​മ്മാ​​ന​​ത്തു​​ക​​യു​​ള്ള കു​​തി​​ര​​യോ​​ട്ട മ​​ത്സരത്തിന് ദുബായിൽ തുടക്കം. ദു​​ബൈ വേ​​ൾ​​ഡ്​ ക​​പ്പി​ന്‍റെ 28ാമ​ത്​ എ​ഡി​ഷ​നാണ്​ ശ​​നി​​യാ​​ഴ്ച ദു​​ബൈ മെ​​യ്​​​ദാ​​ൻ റേ​​സ്​​​കോ​​ഴ്​​​സി​​ൽ ന​​ട​​ക്കുന്നത്. എ​ല്ലാ​വ​ർ​ഷ​വും ലോ​ക​ശ്ര​ദ്ധ നേ​ടാ​റു​ള്ള വേ​​ൾ​​ഡ്​ ക​​പ്പി​​ൽ ഇ​ത്ത​വ​ണ 14 രാ​​ജ്യ​​ങ്ങ​​ളി​​ലെ 125 കു​​തി​​ര​​ക​ളാ​ണ്​ പോ​​രി​​നി​​റ​​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മായി പ്ര​മു​ഖ​രും, ആ​യി​ര​ക്ക​ണ​ക്കി​ന്​ കാ​​ണി​​കളും വരുന്നതിനാൽ ഇത്തവണയും ഗാ​​ല​​റി​​ ഒരുക്കുന്നത് നിരവധി പ്ര​​തീ​​ക്ഷയോടെയാണ്.
അതേസമയം ദു​ബൈ റേ​സി​ങ്​ ക്ല​ബ് ഒ​രു​ക്കു​ന്ന മ​ൽ​സ​ര​ത്തി​ലെ വി​​ജ​​യി​​ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്​ 3.5 കോ​​ടി ഡോ​​ള​​റാ​​ണ്. ചാ​​മ്പ്യ​​ൻ കു​​തി​​ര​​യു​​ടെ ഉ​​ട​​മ​​ക്ക്​ 1.2 കോ​​ടി ഡോ​​ള​​ർ സ​​മ്മാ​​ന​മാ​ണ്​ ഈ മത്സരത്തിൽ ല​​ഭി​​ക്കുക. മാത്രമല്ല മ​ൽ​സ​ര​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ന് മു​മ്പി​ല്ലാ​ത്ത സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഇത്തവണ സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന​ത്. ഡ്രോ​ൺ, ലേ​സ​ർ, ലൈ​റ്റി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ന​ട​ക്കു​ന്ന ഷോ ​ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ത​ക​ർ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ സം​വി​ധാ​നം. എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ​ക്കൊ​പ്പം 4,000 സ്പെ​ഷ്യ​ലൈ​സ്ഡ് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗിച്ച് കൊണ്ട്​​ ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ക്കു​ന്ന ഷോ ​അ​ര​ങ്ങേ​റും. സ​മാ​പ​ന ച​ട​ങ്ങ്​ മു​മ്പ​ത്തേ​ക്കാ​ളും മി​ക​ച്ച​താ​ക്കാ​നാ​ണ്​ പ​ദ്ധ​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ റേ​സി​ങ്​ ക്ല​ബ്ബി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഈ​സ അ​ൽ അ​ദാ​ബ് പ​റ​ഞ്ഞു.