യുഎസിലെ ബാൾട്ടിമോറിൽ കപ്പൽ പാലത്തിലിടിച്ച് അപകടം; വൻ ദുരന്തം ഒഴിവായത് കപ്പൽ ജീവനക്കാരുടെ ഇടപെടലിലൂടെ

Share

മേരിലാൻഡ്: യുഎസിലെ ബാൾട്ടിമോറിൽ കപ്പൽ പാലത്തിലിടിച്ച് അപകടം. അപകടത്തിൽ കപ്പൽ ജീവനക്കാരായ ആറു പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്നാണ് കോസ്റ്റ് ഗാർഡ് അറിയിച്ചത്. സംഭവസമയം എട്ടുപേരായിരുന്നു പാലത്തിൽ ഉണ്ടായിരുന്നതെന്ന് മേരിലാൻഡ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പോൾ വൈഡെഫെൽഡ് സ്ഥിരീകരിച്ചു. അതിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നും കാണാതായവർക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും, തെരച്ചിലിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ടെന്നും, ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം വൻ ദുരന്തം വഴിമാറിയത് കപ്പൽ ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലെന്ന് മേരിലാൻഡ് ഗവർണർ വെസ് മൂർ വ്യക്തമാക്കിയത്.
അപകടത്തിനു പിന്നാലെ കപ്പിലിൽനിന്ന് ലഭിച്ച എമർജൻസി കോളിനെ തുടർന്നാണ് അധികൃതർക്ക് പാലം അടച്ച് കൂടുതൽ ജീവനുകൾ സംരക്ഷിക്കാൻ കഴിഞ്ഞത്. അതിനാൽ നിരവധി പേരുടെ ജീവനാണ് സംരക്ഷിക്കാൻ കഴിഞ്ഞതെന്ന് വെസ് മൂർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. നിലവിൽ മേരിലാൻഡ് ഭരണകൂടവുമായി ചേർന്ന് ഫെഡറൽ സർക്കാർ പാലം പുനർനിർമിക്കും. പാലവും ബാൾട്ടിമോർ തുറമുഖവും എത്രയും വേഗം തുറക്കുമെന്നും ബൈഡൻ അറിയിച്ചു. സംഭവസ്ഥലം സന്ദർശിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.