റാ​ക് വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

Share

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്രമം തകർത്ത് ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും. വി​മാ​ന​ത്താ​വ​ളം വ​ഴി ര​ണ്ട് യാ​ത്ര​ക്കാ​ർ ല​ഗേ​ജി​ല്‍ ഒ​ളി​പ്പിച്ച് കടത്താനുള്ള ശ്രമമാണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗസ്ഥരും ജീവനക്കാരും പിടികൂടിയത്. 11 കി​ലോയോളം വരുന്ന മ​യ​ക്കു​മ​രു​ന്ന് ആണ് പ്ര​ഫ​ഷ​ന​ല്‍ രീ​തി​യി​ൽ ല​ഗേ​ജി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്നാണ് അ​ധി​കൃ​ത​ര്‍ അറിയിച്ചത്. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​യാ​ണ് കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ക്ക് കൈ​മാ​റി​യ​താ​യി റാ​ക് ക​സ്റ്റം​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍ മ​ഹ്റ​സി പ​റ​ഞ്ഞു. ല​ഹ​രി മാ​ഫി​യ​യി​ല്‍നി​ന്ന് രാ​ജ്യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഭി​ന​ന്ദ​നം അ​ര്‍ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന ജീ​വ​ന​ക്കാ​ര്‍ക്ക് പ​രി​ശീ​ല​ന​വും പി​ന്തു​ണ​യും നൂ​ത​ന സാ​ങ്കേ​തി​ക വി​ഭ​വ​ങ്ങ​ളും ന​ല്‍കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല പ​റ​ഞ്ഞു.