ലോകകപ്പ് യോഗ്യതാ മത്സരം; സമനില വഴങ്ങി ഇന്ത്യയും പാകിസ്ഥാനും

Share

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്.
മന്‍വീര്‍ സിങ് ആദ്യ പകുതിയില്‍ മികച്ച പൊസിഷനില്‍ എത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങ് മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല. മലയാളി സഹല്‍ അബ്ദുല്‍ സമദില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിനുണ്ടായ പരിക്കാണ് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പോയിന്റാണ് ഇന്ത്യക്ക് ഗ്രൂപ്പില്‍ ഉള്ളത്. ഇന്ത്യ ഇനി ഹോം ഗ്രൗണ്ടില്‍ വെച്ച് അഫ്ഗാനിസ്താനെ നേരിടും.