കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നു; നുഷ്യാവകാശ കമ്മീഷനും കേസെടുത്തു

Share

നടനും നർത്തകനുമായ ആർ.എൽ. വി. രാമകൃഷ്ണനെകുറിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശനത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഒരു യൂടൂബ് ചാനലിലാണ് കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്നും, മോഹിനി ആയിരിക്കണം നൃത്തം ചെയുന്നവരെന്നും, കറുത്ത നിറമുള്ള നർത്തകരെ കണ്ടാൽ ദൈവം പോലും സഹിക്കില്ല എന്ന രീതിയിലുള്ള വാദ പരാമർശം നടത്തിയത്. ഇതിനെതിരെയാണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമന്നാണ് കമ്മീഷൻ അംഘം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു. അതേസമയം ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നാണ് കേരള കലാമണ്ഡലം വ്യക്തമാക്കിയത്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം പ്രസ്‌താവനയിൽ പറഞ്ഞു.