ഐഎസ്ആർഒയുടെ പുഷ്പക് വിക്ഷേപണം വിജയകരമായി പൂർത്തിയായി

Share

ബെംഗളൂരു: ഐഎസ്ആർഒ യുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.
വിമാനത്തിന് സമാനമായ രീതിയിലാണ് പുഷ്പക് റോക്കറ്റിന്റെ ഘടന. 6.5 മീറ്റർ നീളവും 1.75 ടണ്‍ ഭാരമുണ്ട്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ പട്ടികയിലെ മൂന്നാം പരീക്ഷണമാണിത്. താങ്ങാവുന്ന വിധത്തില്‍, ചുരുങ്ങിയ ചെലവില്‍‌ ബഹിരാകാശത്തേക്ക് വിക്ഷേപണം നടത്താൻ ഇന്ത്യയെ പ്രാപ്തമാക്കുകയായിരുന്നു ഇന്നത്തെ വിക്ഷേപണം ലക്ഷ്യമിട്ടിരുന്നത്. അതായത്, ഇലക്‌ട്രിക് ഉപകരണങ്ങളും മറ്റ് നിർണായ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗം ഭൂമിയിലെത്തിച്ച്‌ പുനരുപയോഗിക്കുകയാണ് ലക്ഷ്യം. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളില്‍‌ ഇന്ധനം നിറയ്‌ക്കാൻ പോലും ഇതുവഴി സാധിക്കും. ബഹിരാകാശ മാലിന്യം കുറയ്‌ക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും.
2016-ലാണ് ആദ്യമായി പുനരുപയോഗിക്കാവുന്ന റോക്കറ്റ് എന്ന ആശയം ഉദിച്ചതും ആദ്യമായി RLV വിക്ഷേപിച്ചത്. എന്നാല്‍‌ ഒരിക്കലും വീണ്ടെടുക്കാന കഴിയാത്ത വിധത്തിവല്‍ അത് കടലില്‍ മുങ്ങി. കഴിഞ്ഞ വർ‌ഷം ഏപ്രിലില്‍ RLV-LEX എന്ന് വിളിക്കുന്ന റോക്കറ്റിന്റെ പരീക്ഷണം വിജയകരമായിരുന്നു. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിന്റെ സഹായത്തോടെയായിരുന്നു റോക്കറ്റിനെ വായുവിലേക്ക് ഉയർത്തിയത്.