കടമെടുപ്പ് പാക്കേജ്; കേന്ദ്രംസർക്കാർ ഇന്ന് തീരുമാനം അറിയിക്കും

Share

കേരളത്തിന്റെ കടമെടുപ്പ് പാക്കേജുമായി ബന്ധപെട്ട് സുപ്രിംകോടതി നൽകിയ നിർദേശത്തിൽ കേന്ദ്ര സർക്കാർ ഇന്ന് തീരുമാനം അറിയിക്കും. കേരളത്തിന്റെ കടമെടുപ്പ്പരിധിയിൽ പ്രത്യേക സാഹചര്യം കണക്കാക്കി ഒറ്റ തവണ പ്രത്യേക പാക്കേജ് എന്ന് പരിഗണിക്കണുമെന്ന കോടതിയുടെ നിർദ്ദേശാനുസരണമാണ് മറുപടി നൽകേണ്ടത്.
ഈ വർഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കുറച്ച് നൽകുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കാമെന്നും, വിദഗ്ധരുമായി ആലോചിച്ച് ചെയ്യാൻ പറ്റുന്ന കാര്യം കോടതിയെ അറിയിക്കണമെന്നുമാണ് കോടതി നിർദേശം. അതേ സമയം ഏപ്രിൽ 1 നു 5000 കോടി കേരളത്തിന്‌ നൽകാമെന്നു കേന്ദ്രം പറഞ്ഞിരുന്നു. നേരത്തെ കോടതി നിർദേശ പ്രകാരം കേരളത്തിന്‌ കേന്ദ്രം 13608 കോടി നൽകിയിരുന്നു. എന്നാൽ ഇനിയും 19,000 കോടി കൂടി ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.