കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കും

Share

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കേസ് സിബിഐ അന്വേഷിക്കും. കുടുംബത്തിന്റെ ആവശ്യാനുസരണം മുഖ്യമന്ത്രിയാണ് കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. പോലീസ് അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
അതേസമയം, സിബിഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിചെന്ന് സിദ്ധാർഥിന്റെ അച്ഛൻ പറഞ്ഞു. നിവേദനം മുഖ്യമന്ത്രി വിശദമായി വായിച്ചുനോക്കി. തുടർന്നാണ് സി ബി ഐക്ക് വിടാം എന്ന ഉറപ്പ് ലഭിച്ചതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അന്വേഷണത്തിലും തൃപ്തനാണ്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.