കടത്താൻ ശ്രമിക്കുന്നതിനിടെ വൻ ല​ഹ​രി വേട്ട പിടികൂടി

Share

ദോ​ഹ: വ​ൻ ല​ഹ​രി വേട്ട പിടികൂടി. ഖ​ത്ത​റിലേയ്ക്ക് ക​ട​ത്താ​ൻ ശ്രമിച്ച ലഹരി മരുന്നുകൾ ആണ് എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടിയത്. പാ​ഴ്സ​ലാ​യി അ​യ​ച്ച വീ​ട്ടു​പ​ക​ര​ണ​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 27,000ത്തോ​ളം ല​ഹ​രി ഗു​ളി​ക​ക​ളാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ പാ​ഴ്സ​ൽ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് ഗു​ളി​ക ക​ണ്ടെ​ത്തി​യ​ത്. വിദേശ രാജ്യങ്ങളിൽ ലഹരി വസ്തുക്കൾ വില്പന നടക്കുന്നത് തടയാനായി നിയമം ഊർജ്ജിതമാണെങ്കിലും പല സ്ഥലങ്ങളിൽ നിന്നായി കിലോ കണക്കിന് ലഹരി മരുന്നുകളും, മയക്കുമരുന്നുകളുമാണ് പോലീസ് പിടികൂടുന്നത്. ഇത്തരം വസ്തുക്കളിൽ ജനങ്ങൾ അടിമപ്പെടാതിരിക്കാനായി ഖത്തർ അധികൃതർ നിയമം കർശനമാക്കിയിട്ടുണ്ട്. ല​ഹ​രി​ക്ക​ട​ത്തും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ക​സ്റ്റം​സ് നേ​തൃ​ത്വ​ത്തി​ൽ ‘ക​ഫി​യ’ കാ​മ്പ​യി​ൻ ഊ​ർ​ജി​ത​മാ​ണ്.