ലോകകപ്പ് 2034 നായി സൗദി ഒരുങ്ങുന്നു

Share

റിയാദ്​: ലോകകപ്പിന്​ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നാമനിർദേശ ഫയലി​ന്റെ ഭാഗമായി ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്​തതായി സൗദി ഫുട്​ബാൾ ഫെഡറേഷൻ ​പ്രഖ്യാപിച്ചു. ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്​’ എന്ന ശീർഷകത്തോട് കൂടിയതാണ് ലോഗോ. saudi2034bid.com എന്ന ഔദ്യോഗിക വെബ്‌സൈറ്റും ലോഞ്ച് ചെയ്തു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ്​​ ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്​. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്​ബാളിന് (ഫിഫ) സൗദി ഫുട്​ബാൾ ഫെഡറേഷൻ അയച്ചിരുന്നു. ഫുട്​ബാൾ ലോകത്തെ ഏറ്റവും ത്വരിതഗതിയിലുള്ള വളർച്ചയും സൗദി അറേബ്യ സാധ്യമാക്കിയ വലിയ പരിവർത്തനവും ധ്വനിപ്പിക്കുന്നതാണ് ലോഗോ എന്ന് സൗദി ഫുട്​ബാൾ ഫെഡറേഷൻ ​പത്രപ്രസ്​താവനയിൽ പറഞ്ഞു. ലോഗോയുടെ രൂപകൽപ്പന രാജ്യത്തി​െൻറ സമ്പന്നമായ സാംസ്​കാരിക പൈതൃകത്തിെൻറയും യുവജനങ്ങളുടെയും ഊർജസ്വലവുമായ സമൂഹത്തി​െൻറയും സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്. ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്​ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണ്ണാഭമായ വരകൾ അടങ്ങിയിരിക്കുന്നു. ഇത്​ ലോകകപ്പി​െൻറ 25ാം പതിപ്പായ 2034ലെ ടൂർണമെന്റിനെ സൂചിപ്പിക്കുന്നു. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തി​െൻറ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്നു. ഇത്​ സൗദി സമൂഹത്തെയും രാജ്യത്തി​െൻറ ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്​. ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച് നിറം, മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച നിറം, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ് നിറം, ലാവെൻഡർ പൂവി​െൻറ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ നിറം, കൂടാതെ ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ നിറം എന്നിവയാണ്​ നിറങ്ങൾ. നിലവിലെയും മുൻകാല ഫുട്​ബാൾ താരങ്ങളുടെയും പങ്കാളിത്തത്തോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ചതാണ്​ ലോഗോയുമായി ബന്ധപ്പെട്ട വീഡിയോ. ഇത്​ ഫുട്​ബാളിനോടുള്ള സൗദി ജനതയുടെ വലിയ അഭിനിവേശം വിവരിക്കുന്നു.