അനധികൃതമായി കടത്തിയ സ്വര്‍ണം പിടികൂടി

Share

ന്യൂഡല്‍ഹി: ഒമാനില്‍ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ 81 ലക്ഷം രൂപയുടെ സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മസ്‌കറ്റില്‍ നിന്നുള്ള രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്തു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 1452 ഗ്രാം ഭാരമുള്ള സ്വര്‍ണം കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലും ഗള്‍ഫില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ നിന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ അഞ്ച് യാത്രക്കാരെ കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 11ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.