യുഎഇ യുടെ നൂതനവികസന പദ്ധതിയായ ഇത്തിഹാദ് ആദ്യ ട്രെയിൻ സർവീസ് നടത്തി

Share

യുഎഇ: അബുദാബിയിൽ നിന്ന് അൽദന്നയിലേക്ക് ആദ്യ ട്രെയിൻ സർവീസ് നടത്തി ഇത്തിഹാദ്. ആദ്യ പാസഞ്ചർ യാത്രയാണ് കഴിഞ്ഞ ദിവസം നടത്തിയത്. യാത്ര സഫലമായതോടെ അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് ഇനി ട്രെയിനിൽ യാത്ര എളുപ്പമാകും. അബുദാബി സിറ്റിക്കും അൽ ദന്ന സിറ്റിക്കും ഇടയിൽ വരുന്ന ഈ പാസഞ്ചർ സർവീസ് വലിയ വികസനം ആണ് രണ്ട് സിറ്റികളിലുമായി കൊണ്ടുവരുന്നത്. ട്രെയിൻ യാത്രയിൽ നിരവധി പ്രമുഖരും ഉണ്ടായിരുന്നു. യാത്ര സ്ഥിരമായാൽ രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും മറ്റു എമിറേറ്റിൽ പോയി ജോലി ചെയ്യാൻ സാധിക്കുമെന്നും, യുഎഇയുടെ വ്യാപര വ്യാവസായ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ നിരവധി വികസന പ്രവർത്തനങ്ങളും നടക്കുമെന്ന് വ്യവസായ, നൂതന സാങ്കേതികത മന്ത്രിയും അഡ്‌നോക് എംഡിയും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബർ അറിയിച്ചു. കൂടാതെ റോഡിലൂടെയുള്ള ചരക്ക് വാഹനത്തെ നിയന്ത്രിക്കാൻ സാധിക്കുകയും, പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാനും സാധിക്കുന്നതാണ്. വലിയ സുരക്ഷയോടെയാണ് ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ എല്ലാ സമയങ്ങളിലും നിരീക്ഷിക്കാൻ വേണ്ടി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇത്തിഹാദ് റെയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഷാദി മലക് വ്യക്തമാക്കി.