റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Share

ദുബായ്: യാത്രക്കാർക്ക് റിപ്പബ്ലിക് ഡേ സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അന്താരാഷ്ട്ര യാത്രക്കായി തയ്യാറെടുക്കുന്നവർക്കും, ആഭ്യന്ത്ര യാത്രക്കായി തയ്യാറെടുക്കുന്നവർക്കുമാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജനുവരി 31 വരെയുള്ള ബുക്കിംഗുകള്‍ക്കായിരിക്കും ഈ ഓഫർ ലഭിക്കുക. ജനുവരി 31 നുള്ളിൽ ടിക്കറ്റ് എടുത്തവർക്ക് ഏപ്രിൽ 30 വരെ ഈ ഓഫർ ബാധകമായിരിക്കും. മാത്രമല്ല യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ 26 ശതമാനം വരെ ഇളവ് ലഭിക്കുന്നതാണ്.

നിലവിൽ ഈ ഓഫർ വിഐപി അംഗങ്ങൾക്ക് മാത്രമായിരിക്കില്ല, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ആശ്രിതർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സായുധ സേനാംഗങ്ങൾ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. കൂടാതെ സർവീസിലുള്ളവർക്കും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും വിമാന ടിക്കറ്റിൽ ഇളവ് ലഭിക്കും. യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കണമെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സെെറ്റ് വഴിയോ അല്ലെങ്കിൽ മെബെെൻ ആപ്പ് വഴിയോ ബുക്കിംങ് നടത്താൻ സാധിക്കുന്നതാണ്.