അ​സ്റാ​ഖ് സീ​സ​ണ്‍ ആ​രം​ഭി​ച്ചു; കുവൈത്തിൽ തണുപ്പ് കൂടും

Share

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വരും ദി​വ​സ​ങ്ങ​ളി​ല്‍ ത​ണു​പ്പ് കൂ​ടു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്‍റി​ഫി​ക് സെ​ന്‍റ​ർ അ​റി​യി​ച്ചു. ശൈ​ത്യ​കാ​ല​ത്തെ അ​സ്റാ​ഖ് സീ​സ​ണ്‍ ആ​രം​ഭി​ച്ചതിനാൽ എ​ട്ട് ദി​വ​സം വരെ ഈ ​സീ​സ​ണ്‍ നീ​ണ്ടു​നി​ല്‍ക്കുന്നതാണ്. ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ദി​വ​സ​ങ്ങ​ളാ​യി​രി​ക്കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക. പ​ക​ൽ സ​മ​യ​ത്തേ​ക്കാ​ൾ രാ​ത്രി​യി​ലും പു​ല​ര്‍ച്ച​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യു​മെ​ന്ന് ഉ​ജൈ​രി സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. ശൈ​ത്യകാലം ക​ണ​ക്കി​ലെ​ടു​ത്ത് വേ​ണ്ട മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​തർ അറിയിച്ചു. ഫെ​ബ്രു​വ​രി മുതൽ മാ​ർ​ച്ച് അ​വ​സാ​നം വ​രെ ത​ണു​പ്പ് തു​ട​രും. ഈ ​വ​ർ​ഷം ത​ണു​പ്പു സീ​സ​ൺ നീ​ളു​മെ​ന്ന സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ ത​ണു​പ്പാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​തി​വാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ഴ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. മ​ഴ​യു​ടെ കു​റ​വ് കാ​ലാവ​സ്ഥ​യി​ലും പ്ര​തി​ഫ​ലി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സ​മ​യ​ത്ത് മ​രു​ഭൂ​മി ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ ഊ​ഷ്​​മാ​വ്​ പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും താ​ഴെ പോ​യി​രു​ന്നു.