സുരക്ഷാ ലംഘനം നടത്തി; എയർ ഇന്ത്യയ്ക്ക് കോടികൾ പിഴ

Share

ന്യൂ ഡൽഹി: സുരക്ഷാ ലംഘനം നടത്തിയതിൽ എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയെടുത്തത്. എയർലൈൻ ജീവനക്കാരനില്‍ നിന്ന് ലഭിച്ച സുരക്ഷാ റിപ്പോർട്ടിനെത്തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയതെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ അറിയിച്ചു.
മുമ്പും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചിരുന്നു. നിലവിൽ സുരക്ഷ റിപ്പോർട്ട് പ്രകാരം ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതായും, എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഡിജിസിഎ അറിയിച്ചു. നോട്ടീസിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് 1.1 കോടി രൂപ പിഴ ചുമത്തിയത്.