കടമെടുപ്പ് വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഹർജി അടുത്ത മാസം പരിഗണിക്കും

Share

ഡൽഹി: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം 13 ലേക്ക് മാറ്റി. ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്റെ അപേക്ഷയില്‍ സുപ്രീം കോടതി കേന്ദ്രത്തില്‍നിന്നും മറുപടി തേടി. ഇടക്കാല ഉത്തരവ് തേടിയുള്ള ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. കേരളം പറയുന്ന കാര്യത്തിന് യാതൊരു അടിയന്തര സാഹചര്യം ഇല്ലെന്നും, സംസ്ഥാനത്തിന്റെ പരാജയം മറയ്ക്കാനുള്ള നീക്കമാണിതെന്നും എജി സുപ്രീം കോടതിയില്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്‌നമാണ് കേരളം ഉന്നയിക്കുന്നതെന്ന് കേന്ദ്രം വാദിച്ചു. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്, ബജറ്റുമായി ബന്ധമുള്ള വിഷയമല്ലെന്നും എ ജി കൂട്ടിച്ചേർത്തു.
സംസ്ഥാന ബജറ്റിന് മുമ്പ് കടമെടുപ്പിനായി ഇടക്കാല ഉത്തരവെങ്കിലും പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബെല്‍ അറിയിച്ചത്. എന്നാൽ ഇതിനെ എതിർത്ത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലെന്ന് കോടതി അറിയിച്ചു. തുടര്‍ന്നാണ് കേസ് അടുത്ത മാസം 16 ലേക്ക് മാറ്റിയത്. കേരളം നൽകിയ ആവശ്യത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ജസ്റ്റ്‌സുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് ആവിശ്യപെട്ടത്.