ഡിസംബറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച വിമാനത്താവളങ്ങളിൽ ഒന്നാമത് സൗദിഅറേബ്യ

Share

സൗദിഅറേബ്യ: കഴിഞ്ഞ ഡിസംബറില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനത്ത് സൗദിഅറേബ്യ. സൗദിയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും മികച്ച സേവനം നല്‍കിയത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്.യാത്രക്കാര്‍ക്ക് കുറഞ്ഞ കാത്തിരിപ്പ് സമയവും, ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങളും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. യാത്രക്കാര്‍ക്കായി ഒരുക്കുന്ന സേവനങ്ങളുടെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളുടെ പ്രകടനം വിലയിരുത്തുക.