ഇന്ത്യയുടെ ചെസ്സ് പ്രതിഭയായ പ്രഗ്നാനന്ദയ്ക്ക് ഇനി ഒന്നാം സ്ഥാനം

Share

ന്യൂഡൽഹി: ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ചയായിരുന്നു ലോക ചാമ്പ്യനെ തകർത്ത് ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം. നിലവിൽ ചെസ്സ് പ്രതിഭയായ രമേശ്ബാബു പ്രഗ്നാനന്ദ ഇന്ത്യയുടെ ചെസ് കളിക്കാരിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. മാത്രമല്ല അസാധാരണമായ കഴിവുകൾക്കും നേട്ടങ്ങൾക്കും പേരുകേട്ട പ്രഗ്നാനന്ദ, ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ വ്യക്തിയാണ്.
കഴിഞ്ഞ വര്‍ഷവും ഇരുവരും മത്സരിച്ചപ്പോൾ നാലാം റൗണ്ടില്‍ പ്രഗ്നാനന്ദയ്ക്കായിരുന്നു വിജയം. ഇതോടെ വിശ്വനാഥന്‍ ആനന്ദിനുശേഷം നിലവിലെ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞു. 2780 ആണ് ഡിങ് ലിറന്റെ റേറ്റിങ്. 2748.3 ഫിഡെ ചെസ് റേറ്റിങ്ങാണ് നിലവില്‍ പ്രഗ്നാനന്ദയ്ക്കുള്ളത്. വിശ്വനാഥന്‍ ആനന്ദിന് 2748. എന്നാൽ ഈ മത്സര വിജയത്തോടെ ആനന്ദിനെ മറികടന്ന് ഇന്ത്യയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് പ്രഗ്നാനന്ദ. പ്രഗ്നാനന്ദയുടെ മൂത്ത സഹോദരി ആർ വൈശാലിയും ഒരു ഗ്രാൻഡ്മാസ്റ്ററാണ്. നിലവിൽ അവരെ ലോകത്തിലെ ആദ്യത്തെ സഹോദര-സഹോദരി ജിഎം ജോഡിയാണ് ഇരുവരും.