മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു; ആദരാഞ്ജലികൾ

Share

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്ത വീട്ടിൽ ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അഭിഭാഷക ജോലിയില്‍ നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ വക്കം പുരുഷോത്തമന്‍ മൂന്നു തവണ കേരളത്തിന്റെ മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗം മിസോറാം ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ കൂടാതെ അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം കേരള നിയമസഭയുടെ സ്പീക്കര്‍ ആയിരുന്ന നേതാവാണ് വക്കം പുരുഷോത്തമന്‍. ധനമന്ത്രി, സ്പീക്കര്‍ എന്നീ പദവികളില്‍ മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ച്ചവച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് വക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. ദീര്‍ഘകാലം ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വക്കത്തിന്റെ വേര്‍പാടില്‍ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖര്‍ അനുശോചിച്ചു. മുതിര്‍ന്ന നേതാവിന് Gulf Eye 4 News-ന്റെ ആദരാഞ്ജലികള്‍…