യു.എ.ഇ-യില്‍ ഇന്ധന വില പുതുക്കി നിശ്ചയിച്ചു; പെട്രോളിനും ഡീസലിനും നേരിയ വര്‍ധന

Share

ദുബായ്:  പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ വര്‍ധനയോടെ യു.എ.ഇ-യില്‍ ഏറ്റവും പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. 2023 ജൂലൈ മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്റ്റ് മാസത്തില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോള്‍ ഒരു ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതുക്കിയ വില. ഇത് ജൂലൈ മാസത്തില്‍ 3 ദിര്‍ഹമായിരുന്നു. ആഗസ്റ്റ് മാസത്തില്‍ 14 ഫില്‍സിന്റെ വര്‍ധനയുണ്ടാകും. സ്പെഷ്യല്‍ 95 പെട്രോൾ ലിറ്ററിന് ജൂലൈയില്‍ 2.89 ദിര്‍ഹമായിരുന്ന സ്ഥാനത്ത്  ആഗസ്റ്റിൽ 3.02 ദിര്‍ഹം നല്‍കേണ്ടി വരും. അതായത് 13 ഫില്‍സിന്റെ വര്‍ദ്ധന ആഗസ്റ്റ് മാസത്തില്‍ അധിക ബാധ്യതയാകും. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതുതായി നല്‍കേണ്ട വില. ജൂലൈയില്‍ ഇ-പ്ലസ് 91-ന് 2.81 ദിര്‍ഹമായിരുന്നു. ആഗസ്റ്റില്‍ 14 ഫില്‍സാണ് അധികമായി നല്‍കേണ്ടത്. ജൂലൈയില്‍ ഡീസല്‍ ലിറ്ററിന് 2.76 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ആഗസ്റ്റ് മാസത്തില്‍ ഡീസല്‍ ലിറ്ററിന് 2.95 ദിര്‍ഹം നല്‍കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.