പ്രവാസികൾക്ക് ഇത് നല്ല സമയം; ഒമാനിൽ നിന്നും കേരളത്തിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു

Share

മസ്കറ്റ്: കേരളത്തിലേക്കുള്ള നിരക്കുകൾ കുറച്ച് ഒമാനിൽ നിന്നും സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ. സീസൺ കഴിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. ഒമാൻ എയർ അടക്കമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലും ഇപ്പോൾ നിരക്കിളവ് ലഭ്യമാണ്. ഉയർന്ന് നിന്നിരുന്ന ടിക്കറ്റ് നിരക്ക് കുറയാൻ കാത്തിരിക്കുകയായിരുന്നു ചെറിയ വരുമാനക്കാർ ആയ പ്രവാസികൾ. സ്കൂൾ വെക്കേഷൻ, ഓണം, നബിദിന അവധി എന്നിവ പ്രമാണിച്ച് നിരവധി പേർ നാട്ടിലേക്ക് പോകുകയും വരുകയും എല്ലാം ചെയ്തിരുന്നു. ഈ സമയത്ത് ഉയർന്ന നിരക്കാണ് ടിക്കറ്റിനുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സീസൺ അവസാനിച്ചു. കേരളത്തിലെ കണ്ണൂർ ഒഴികെയുള്ള എല്ലാ സെക്ടറിലേക്കും മികച്ച ഓഫറിൽ ആണ് വിമാന കമ്പനികൾ സർവീസ് നടത്തുന്നത് . നിരക്ക് ഇളവ് അറിഞ്ഞതോടെ പലരും നാട്ടിൽ പോയി വരാം എന്ന് ചിന്തിക്കുന്നുണ്ട്. പലരും ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ‘ടിക്കറ്റ് എടുക്കാൻ നിരധി പേർ വിളിക്കുന്നുണ്ട്, ചിലർ ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞെന്ന്’ മലപ്പുറത്ത് ട്രാവർ ഏജൻസി നടത്തുന്ന നാസർ സമയം മലയാളത്തോട് പറഞ്ഞു. ഇപ്പോഴുള്ള ടിക്കറ്റ് നിരക്കിളവ് ഏത് സമയം വരെ ഉണ്ടാകും എന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. കോഴിക്കോട് വിമാനം ഇറങ്ങി കണ്ണൂരിലേക്കും, കാസർഗേട്ടേക്കും റോഡു വഴി പോയാലും ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് വെച്ചു നോക്കുമ്പോൾ നാട്ടിൽ വന്നു പോകാവുന്നതാണ്. കൊച്ചി, തിരുവനന്തപുരം എന്നീ സെക്ടറിലേക്ക് സർവീസ് നടത്തുന്ന എയർ അറേബ്യ മസ്കറ്റിൽ നിന്നും ഷാർജ വഴിയാണ് സർവീസ് നടത്തുന്നത്.