നീണ്ട ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം പുതിയ യുപിഐ ഉപഭോക്താക്കളെ സേവനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ പേടിഎമ്മിന് അനുമതി. നേരത്തെ, യുപിഐ ഇടപാടുകൾക്കായി പേടിഎം ഉപയോഗിച്ചിരുന്ന പേമെൻ്റ് ബാങ്കിൽ കെവൈസി നടപടികൾ കൃത്യമല്ലെന്ന് കാണിച്ച് ആർബിഐ പേടിഎമ്മിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ഈ നിയന്ത്രണമാണ് നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീക്കിയത്. പുതിയ ഉപഭോക്താക്കളെ ചേർക്കാൻ അനുമതിയായതോടെ യുപിഐ വിപണി വിഹിതം കൂടാൻ സഹായകമാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. യുപിഐയിൽ 13 ശതമാനം വരെ വിപണി വിഹിതമുണ്ടായിരുന്ന പേടിഎമ്മിന് നിയന്ത്രണം വന്നതോടെയിത് 7 ശതമാനമായി മാറിയിരുന്നു.