ദോഹ: ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ് ഒരു മുന്നറിയിപ്പ് പുറത്തിറക്കി. ഭൗമോപരിതലവും വിട്ട്, 35,000 അടി ഉയരത്തിൽ പറക്കുന്ന ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനത്തിൽനിന്നും ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിലൂടെ ഇന്റർനെറ്റ് വൈഫൈ ബന്ധം സ്ഥാപിക്കും എന്ന വാർത്ത. ദോഹയിൽനിന്നും ലണ്ടനിലേക്ക് പാഞ്ഞ വിമാനത്തിൽ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീറും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി ഖർജിയും ഒപ്പം ന്യൂയോർക്കിലെ വീട്ടിൽനിന്നും ഇലോൺ മസ്കും തത്സമയം പങ്കുചേർന്നു. മവരും സംസാരിക്കുന്ന വിഡിയോ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഖത്തർ എയർവേസ് തങ്ങളുടെ ചരിത്രനേട്ടം പങ്കുവെച്ച വാർത്തക്കുറിപ്പ് ആകാശ ഉയരത്തിൽനിന്നും പുറത്തു വിട്ടത്. ഈ വർഷം ആദ്യം നടത്തിയ പ്രഖ്യാപനത്തിനു പിറകെയാണ് ഖത്തർ എയർവേസ് വിമാനങ്ങളിൽ വൈഫൈ സേവനം ലഭ്യമാക്കിത്തുടങ്ങിയത്. പ്രത്യേകം തയാറാക്കിയാണ് ബോയിങ് വിമാനങ്ങൾ സ്റ്റാർലിങ്കുമായി ബന്ധിപ്പിച്ച് ആകാശത്തിലും ഇന്റർനെറ്റ് സേവനം നൽകുന്നത്. ബോയിങ് 777 മൂന്ന് വിമാനങ്ങളിലാണ് നിലവിൽ സ്റ്റാർലിങ്ക് വൈഫൈ സേവനമുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് 12 വിമാനങ്ങളിൽ ലഭ്യമാകും. അടുത്തവർഷം അവസാനത്തോടെ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും ലഭ്യമാകും. എയർബസ് എ350 വിമാനങ്ങൾ അടുത്തവർഷം വേനൽകാലത്തിന് മുമ്പ് വൈഫൈ ശൃംഖലയിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്.