ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; മരണകാരണം വ്യക്തമല്ല

Share

കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള പിഎച്ച്ഡി വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. ക്യാമ്പസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്. എര്‍ത്ത് സയന്‍സില്‍ ഗവേഷണം ചെയ്യുന്ന പ്രഗതി ഖര്യയാണ് മരിച്ചത്. കാണ്‍പൂര്‍ സാനിഗവാന്‍ സ്വദേശിനിയാണ്. നാലാം ഹാളിലെ ഡി-116 റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. മരണകാരണം വ്യക്തമല്ല. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മരണവിവരം അധികൃതര്‍ അറിഞ്ഞത്. 2021 ഡിസംബറിലാണ് ഇവര്‍ പിഎച്ച്ഡിക്ക് ചേര്‍ന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്