ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിടി ഉഷയെ പുറത്താക്കാൻ നീക്കം. പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമെന്നാണ് വിവരം. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നതും യോഗം ചർച്ച ചെയ്യും. ഒളിമ്പിക്‌സിന് അധിക പണം ചെലവഴിച്ചു, സ്‌പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകി കയറ്റി തുടങ്ങിയ നിരവധി ആരോപണങ്ങൾ ഉഷയ്‌ക്കെതിരെ ഉയർത്തിയിരുന്നു. സത്യത്തിനെതിരെ നിന്നതിന് പ്രധാന പദവിയിൽ നിന്നും ഒഴുവാക്കിയതാവാം എന്ന വിവരം ഉയരുന്നുണ്ട്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും പി.ടി ഉഷയ്ക്കെതിരെ രംഗത്ത് വന്നു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും ചർച്ച ചെയ്യും. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കേവലം രണ്ട് വർഷത്തിനുള്ളിലാണ് ഉഷയ്ക്കെതിരായ നീക്കം. ഉഷയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയർത്തിയിരുന്നു. റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഉഷ നിരസിച്ചിരുന്നു.