ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.
അതേസമയം, ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നൽ ലഭിച്ച പോയിന്റ് നാലിലാണ് ഈശ്വർ മാൽപെ പരിശോധന നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി പുഴയിൽ ഇറങ്ങി പരിശോധിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് ഈശ്വർ മാൽപെ തെരച്ചിലിനിൻ ഇറങ്ങിയത്. രാവിലെ ആറു മണിക്ക് എത്തിയെങ്കിലും പൊലീസ് തടഞ്ഞു. തെളിഞ്ഞ വെള്ളമായതിനാൽ കൃത്യമായി പരിശോധന നടത്താൻ കഴിയുമെന്ന് മാൽപെ പറഞ്ഞു. അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്.