ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും

Share

ദില്ലി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി നേതാവ് സൗരഭ് ഭരധ്വാജ് വ്യക്തമാക്കി.അതേസമയം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിലാണ് എഎപി. മന്ത്രിമാരായ അതിഷി , ഗോപാൽ റായ് , കൈലാഷ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.
പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ , അപ്രതീക്ഷിതമായാണ് അരവിന്ദ് കെജരിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചത്. എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും താൻ അഗ്നി ശുദ്ധി വരുത്തിയ ശേഷം ജനവിധി അനുകൂലമായാൽ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. കെജ്രിവാളിൻ്റെയും മനീഷ് സിസോദിയയുടേയും നേതൃത്വത്തിൽ ആം ആദ്മി പാർട്ടി വലിയ ജനമ്പമ്പർക്ക പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്.
എംഎൽഎമാർ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് പറയുമ്പോഴും കെജരിവാൾ തുടരണം എന്ന തീരുമാനം എംഎൽഎമാരും പാർട്ടിയും കൈക്കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. അതേസമയം അരവിന്ദ് കെജ്രിവാളിൻ്റെ രാജി പ്രഖ്യാപനത്തെ രാഷ്ട്രീയ നാടകമാണെന്ന് ബിജെപി പരിഹസിക്കുകയാണ്.