സൗദി തൊഴിൽ മേഖലയിൽ സ്ത്രീകൾ ഒന്നാം സ്ഥാനത്ത്

Share

റിയാദ്: വികസനത്തിൽ മറ്റു രാജ്യങ്ങളെക്കാൾ മുന്നിലാണ് സൗദി അറേബ്യ. എല്ലാ മേഖലയിൽ ആയാലും പുതിയ മാറ്റത്തിന്റെ പാതയിൽ ആണ് രാജ്യം. നിലവിൽ സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്നത് സംബന്ധിച്ച പുതിയ കണക്കുകൾ സൗദിയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ജി20 രാജ്യങ്ങൾക്കിടയിൽ സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് സൗദി. തൊഴിൽ വിപണിയിലെ സ്ത്രീകളുടെ വളർച്ച ഇപ്പോൾ സൗദിയിൽ 5. 5 ശതമാനമാണ്.
സൗദി മാനവവിഭവശേഷി മന്ത്രാലയം ആണ് സ്ത്രീ പങ്കാളിത്തത്തെ പിന്തുണക്കുന്ന സംരംഭങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് കടന്നു വരാൻ വേണ്ടി നിരവധി പദ്ധതികൾ ആണ് വന്നിരിക്കുന്നത്. യുവതികൾ കൂടുതലായി ജോലിയിലേക്ക് കടന്നു വന്നത് രാജ്യത്തിന്റെ വളർച്ചയെ ബാധിച്ചു. ജോലി ചെയ്യുന്ന പുരുഷൻമാരുടെ വളർച്ച നിരക്ക് ജി20 രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനത്താണ് സൗദി. പൗരർക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ ഗ്രൂപ്പിലെ മികച്ച 10 രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സൗദി. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.