ഉയർന്ന താപനില; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ക്രമീകരിക്കും

Share

ദുബൈ: രാജ്യത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ആഴ്ചയില്‍ നാലു ദിവസമാക്കി പുനര്‍ക്രമീകരിക്കാന്‍ ഒരുങ്ങി ദുബൈ. ദുബൈയിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാവും ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30 വരെ പുതിയ സമയക്രമം നടപ്പാക്കുകയെന്ന് ദുബൈ ഹ്യൂമണ്‍ റിസോഴ്‌സസ് വകുപ്പ് വ്യക്തമാക്കി.
പ്രവര്‍ത്തി സമയം ഏഴു മണിക്കൂറായും കുറയും.ദുബായിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്. ദുബായ് സര്‍ക്കാരിന്റെ മാനവവിഭവ ശേഷി വകുപ്പ് ആരംഭിച്ച ‘our summer is flexible എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ജീവനക്കാരുടെ ജോലിയിലെ പ്രകടനവും കാര്യക്ഷമതയും ഉയര്‍ത്തുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വേനല്‍ നാളുകളില്‍ ജോലി സയമം കുറക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ നേരത്തെ സര്‍വേ നടത്തിയിരുന്നതായി ദുബൈയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍വേയില്‍ ജീവനക്കാര്‍ ഏറെ സന്തോഷത്തോടെയാണ് ഇത്തരം ഒരു തീരുമാനത്തെ സ്വാഗതംചെയ്തത്. 2022ല്‍ ഷാര്‍ജ ആഴ്ചയില്‍ നാലു ദിവസം ജോലിയെന്ന ഇത്തരം ഒരു പരിഷ്‌കാരം നടപ്പാക്കിയിരുന്നു. ആ വര്‍ഷം യുഎഇ സര്‍ക്കാര്‍ നാലര ദിവത്തെ ജോലി സയമ ക്രമീകരണത്തിന്റെ ചുവടുപിടിച്ചായിരുന്നു നടപടി.