ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്ക് ചിറകേകാൻ താരങ്ങൾ

Share

പാരീസ്: 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ താരങ്ങൾ അഞ്ചാം ദിനവും കളത്തിൽ. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ നാല് ദിനങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് ലഭിച്ചത് രണ്ട് വെങ്കലം. ഷൂട്ടിങ്ങിൽ മനു ഭാകറിന്റെ വ്യക്തിഗത മെഡലും മിക്സഡ് ഡബിൾസുമായിരുന്നു അത്. അതോടെ ഒളിമ്പിക്സ് ചരിത്രത്തിൽ ഒരു എഡി‍ഷനിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിൽ മനു ഭാകർ എത്തി. മാത്രമല്ല, ഒളിംപിക്സ് ചരിത്രത്തിൽ രണ്ട് മെഡലുള്ള രണ്ടാമത് മാത്രം ഇന്ത്യൻ വനിതയുമായി മനു ഭാകർ.
ബാഡ്മിന്റൺ സൂപ്പർ താരം പിവി സിന്ധു മാത്രമാണ് ഇന്ത്യക്കു വേണ്ടി ഇതുവരെ രണ്ട് മെഡൽ ഒളിംപിക്സ് വേദിയിൽ സ്വന്തമാക്കിയത്. 2016 റിയൊ ഒളിമ്പിക്സിലെ വെള്ളിയും 2020 ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലവുമാണ് പി വി സിന്ധുവിന്റെ പേരിലുള്ളത്. വനിതകളുടെ ഷൂട്ടിങില്‍ ട്രാപ്പ് വിഭാഗത്തിലാണിത്. അതേസമയം ഉച്ചയ്ക്കു 12.30നു ആരംഭിക്കുന്ന യോഗ്യതാ റൗണ്ടില്‍ ശ്രേയസി സിങും രാജേശ്വരി കുമാരിയും മല്‍സരിക്കാനിറങ്ങും. ഇവര്‍ ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ രാത്രി ഏഴു മണിക്കാണ് മെഡല്‍പോരാട്ടം തുടങ്ങുന്നത്.
ഷൂട്ടിങ് കൂടാതെ ബാഡ്മിന്റണ്‍, ബോക്‌സിങ്, ടേബിള്‍ ടെന്നീസ്, അമ്പെയ്ത്ത്, അശ്വാഭ്യാസം എന്നിവയിലാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്. ബാഡ്മിന്റണില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധുവിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മല്‍സരം ഉച്ചയ്ക്കു 12.50 മുതലാണ്. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യുബയാണ് സിന്ധുവിന്റെ എതിരാളി. മലയാളി താരം എച്ച് എസ് പ്രണോയ് പുരുഷ സിംഗിള്‍സില്‍ രാത്രി 11 മണിക്കു ഗ്രൂപ്പുതല മല്‍സരം കളിക്കും. ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയെയാണ് അദ്ദേഹം നേരിടുക.