നേപ്പാളില്‍ ഉരുള്‍പ്പൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസ്സുകൾ ഒലിച്ചു പോയി

Share

നേപ്പാൾ: നേപ്പാളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പ്പൊട്ടലിൽ രണ്ട് ബസ്സുകൾ ഒലിച്ചു പോയി. 63 യാത്രക്കാരുമായി പുറപ്പെട്ട ബസുകളാണ് ഒലിച്ചുപോയത്. യാത്രക്കാരെ കുറിച്ച് വിവരമില്ല. മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.
ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണം നഷ്ടമായ ബസുകൾ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോകുകയായിരുന്നു. ബസുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മേഖലയിലെ ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ എല്ലാ സർക്കാർ ഏജൻസികളോടും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ നിർദേശിച്ചു. നേപ്പാൾ പോലീസും സായുധസേനയും പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.