ഒമാനില്‍ ഉയർന്ന താപനില രേഖപെടുത്തി; ജൂണ്‍ ഒന്ന് മുതല്‍ ജോലിയിൽ ഇളവ് ലഭിക്കും

Share

ഒമാൻ: ഒമാനില്‍ ഉയർന്ന താപനില രേഖപെടുത്തിയതോടെ ജൂണ്‍ ഒന്ന് മുതല്‍ ജോലി നിരോധനം ഏര്‍പ്പെടുത്തി ഒമാൻ ഭരണകൂടം. നിലവിൽ 50 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ താപനില. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എല്ലാ നിര്‍മ്മാണ സൈറ്റുകളും തുറസ്സായ സ്ഥലങ്ങളും ഉച്ച സമയങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഒമാനില്‍ പല നഗരങ്ങളിലും താപനില ഇപ്പോള്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ചൊവ്വാഴ്ച, ബര്‍ക്കയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 47.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഠിനമായ ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൊണ്ട് ലക്ഷ്യമിടുന്നത്.
തൊഴിലാളികള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും തൊഴിലാളികള്‍ക്കായി 45 മിനിറ്റ് പ്രവര്‍ത്തിക്കുന്ന റൊട്ടേഷന്‍ സംവിധാനം നടപ്പിലാക്കുകയും ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. നിയമങ്ങള്‍ ലംഘിച്ചാല്‍ ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 118 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 500 ഒമാനി റിയാല്‍ മുതല്‍ പിഴ ചുമത്തും. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ ശിക്ഷ കഠിനമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലംഘനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്, പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തെ ഫോണ്‍ വഴിയോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.മറ്റു രാജ്യങ്ങളിലെ ലൈസൻസ് കൈയിലില്ലാത്തതുകൊണ്ട് വിദേശയാത്രകളിൽ കൂടുതൽ പണം ചെലവാകുമോ എന്ന് പേടിയുണ്ടോ. അവിടുത്തെ ഡ്രൈവിങ് ലൈസൻസ് കൈയിലുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയവർക്ക് ഇനി ഇത് മാത്രം ഓർത്താൽ മതി. ഇന്ത്യയിലെ ലൈസൻസ് ഉണ്ടെങ്കിൽ 21 രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ.
അമേരിക്ക, മലേഷ്യ, ജർമ്മനി, ഓസ്ട്രേലിയ, യു കെ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സിംഗപ്പൂർ, ഹോങ്കോങ്, സ്പെയിൻ, കാനഡ, ഫിൻലൻഡ്‌, ഭൂട്ടാൻ, ഫ്രാൻസ്, നോർവേ, ഇറ്റലി, മൗറീഷ്യസ്, ഐസ് ലാൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി. അമേരിക്കയിലും യു കെയിലും ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ വണ്ടിയോടിക്കാം