ഓർഡർ ചെയ്ത ഐസ്‌ക്രീം നൽകിയില്ല; സ്വിഗ്ഗി ആപ്പിന് പിഴയിട്ട് ഉപഭോക്തൃ കോടതി

Share

ബെംഗളൂരു: ഓർഡർ ചെയ്ത ഐസ്‌ക്രീം ഡെലിവറി ചെയ്യാത്തതിന് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. 2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വിഗ്ഗി വഴി ‘നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്’ ആണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. 187 രൂപയാണ് ഇതിനായി ഈടാക്കിയത്. എന്നാൽ ഐസ്‌ക്രീം ഡെലിവറി ചെയ്തില്ലെന്ന് മാത്രമല്ല, സ്വിഗ്ഗിയുടെ ആപ്പിൽ ഡെലിവറി ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ സ്വിഗ്ഗിക്ക് പരാതി നൽകിയെങ്കിലും റീഫണ്ട് നൽകിയില്ല. തുടർന്നാണ് ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉപഭോക്താവിനും ഹോട്ടലിനും ഇടയിലുള്ള ഇടനിലക്കാരൻമാത്രമാണ് തെങ്ങളെന്നായിരുന്നു സ്വിഗ്ഗി കോടതിയിൽ വാദിച്ചത്. ഡെലിവറി ഏജന്റിന് പറ്റിയ തെറ്റിന് ഞങ്ങൾ ഉത്തരവാദികളല്ലെന്നും സ്വിഗ്ഗി വാദിച്ചു.