യുകെ: യുകെയില്‍ അനധികൃതമായി ജോലി ചെയ്ത 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വിസ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിനാണ് ഒരു സ്ത്രീയുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.
അറസ്റ്റിലായ ഇന്ത്യക്കാർ കേക്ക്, കിടക്ക ഫാക്ടറികളില്‍ ജോലി ചെയ്തുവരകയായിരുന്നു. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്ബനിയില്‍ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയില്‍ ജോലി ചെയ്തുവന്ന നാല് പേരും, അനധികൃതമായി ഒരു വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയെയുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്.
അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി. എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസില്‍ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍വിട്ടു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്ബനികള്‍ക്കും വൻതുക പിഴചുമത്തുന്നതായിരിക്കും.