കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ആശൂപത്രിയിൽ. നെറ്റിയുടെ ഒത്തനടുക്കായി ഒരു വലിയ മുറിവും അതില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയിലായ മമത ബാനർജിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മമത ബാനർജിയുടെ അപകട വാർത്തയിൽ നിഗൂഢതയാണ് പ്രചരിക്കുന്നത്. നിലവിൽ നെറ്റിയിൽ മുറിവേറ്റ വാർത്തകൾ വാഹനാപടകം എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. എന്നാൽ വീട്ടിൽ തെന്നി വീണാണ് അപകടം സംഭവിച്ചതെന്നാണ് കുടുംബം വ്യക്തമാക്കിയത്. അതേസമയം, മമതയുടെ അപകടകാരണം വലിയ രീതിയിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെന്നിവീണതാണോ അതോ അപകടത്തിൽ പരിക്ക് പറ്റിയതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മമത ബാനർജി വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി കുടുംബം പറഞ്ഞു.