തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. നിലവിൽ സർക്കാർ ജീവനക്കാരുടെ ശമ്ബളവും, ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറില്‍ പണം എത്തിയെങ്കിലും സാങ്കേതിക തടസമാണെന്ന വിശദീകരണം നൽകി പിൻവലിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഇ ടി എസ് ബി യില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. പ്രവൃത്തി ദിവസം ശമ്ബളം ലഭിക്കേണ്ട ജീവനക്കാരില്‍ മിക്ക ആളുകൾക്കും ശമ്ബളം ലഭിച്ചില്ല. സാങ്കേതിക തകരാറാണ് കാരണമെന്നാണ് ട്രഷറി ഡയറക്ടർ അറിയിച്ചത്. ശമ്ബളവിതരണം വൈകിയതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗണ്‍സില്‍ രംഗത്തെത്തി. അതേസമയം ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്ബളവും പെൻഷനും ലഭിച്ചത്.