മലപ്പുറം: ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവുമായി പൊതുവിതരണവകുപ്പ്. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളാണ് ഇ കെവൈസി മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. മാര്‍ച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, തീയതി മാറ്റിയതില്‍ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു വ്യക്തതയില്ല. കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്. മസ്റ്ററിങ്ങിനായി മഞ്ഞ, പിങ്ക് റേഷൻ കാർഡിലുള്ള എല്ലാ അംഗങ്ങളും കൂട്ടമായോ അല്ലെങ്കിൽ ഓരോരുത്തരുടേയും സൗകര്യത്തിനോ അടുത്തുള്ള റേഷൻ ഷോപ്പുകളേയോ, അക്ഷയ കേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണ്. മാർച്ച് 18 നകം മാസ്റ്ററിംങ് ചെയ്യാത്തവരുടെ പേരുകൾ റേഷൻ കാർഡുകളിൽ നിന്ന് നീക്കം ചെയ്യുകയും, റേഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതുമായിരിക്കും.