അബൂദബി: അബൂദാബിയിലെ ശിലാക്ഷേത്രം മാർച്ച് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്ര അധികൃതർ. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയാണ് പ്രവേശനം അനുവദിക്കുക. തിങ്കളാഴ്ച ക്ഷേത്രം അടച്ചിടുന്നതാണ്. സന്ദർശനം ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന അറിയിപ്പുണ്ട്. ഫെബ്രുവരി 14 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. തുടർന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും വി.ഐ.പി അതിഥികൾക്കും മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 27 ഏക്കറിൽ 700 കോടി ചെലവിട്ടാണ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ശിലാക്ഷേത്രം നിർമിച്ചത്.