കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന് കനത്ത പിഴ ചുമത്തി കോടതി. വിദ്യാര്‍ഥിയെ മർദ്ദിക്കുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കുവൈറ്റ് അപ്പീല്‍ കോടതിയുടെ കുവൈറ്റ് സിവില്‍ ചേംബര്‍ അധ്യാപകന് കനത്ത പിഴ ചുമത്തിയത്. ഏകദേശം 5001 കുവൈറ്റ് ദിനാര്‍ (13.5 ലക്ഷം രൂപ) ആണ് ഈടാക്കിയത്. അധ്യാപകനില്‍ നിന്ന് അനുഭവിച്ച ധാര്‍മികവും ഭൗതികവുമായ നാശനഷ്ടങ്ങള്‍ക്ക് വിദ്യാര്‍ഥിയുടെ രക്ഷാധികാരിക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാനും കോടതി വിധിചു. വിദ്യാര്‍ഥിയെ മാനസികമായും ശാരീരികമായും അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് അഭിഭാഷകന്‍ അറ്റോര്‍ണി മുസ്തഫ മുല്ല യൂസഫ് അല്‍-അന്‍ബ അറിയിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അധ്യാപകന്റെ അപ്പീലിന്‍മേല്‍ ക്രിമിനല്‍ കോടതി അന്തിമ വിധി പ്രസ്താവിച്ചതായും അദ്ദേഹം വ്യക്താക്കി.
വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകന് കനത്ത പിഴ ചുമത്തി കുവൈറ്റ് അപ്പീല്‍ കോടതി
