കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ശൈത്യകാലത്തെ അസ്റാഖ് സീസണ് ആരംഭിച്ചതിനാൽ എട്ട് ദിവസം വരെ ഈ സീസണ് നീണ്ടുനില്‍ക്കുന്നതാണ്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരിക്കും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടുക. പകൽ സമയത്തേക്കാൾ രാത്രിയിലും പുലര്‍ച്ചയും അന്തരീക്ഷ താപനില കുറയുമെന്ന് ഉജൈരി സെന്റര്‍ അറിയിച്ചു. ശൈത്യകാലം കണക്കിലെടുത്ത് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി മുതൽ മാർച്ച് അവസാനം വരെ തണുപ്പ് തുടരും. ഈ വർഷം തണുപ്പു സീസൺ നീളുമെന്ന സൂചനയുണ്ട്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തണുപ്പാണ് രാജ്യത്ത് ഇതുവരെ അനുഭവപ്പെട്ടത്. പതിവായി അനുഭവപ്പെടുന്ന മഴയും ഇത്തവണ ഉണ്ടായില്ല. മഴയുടെ കുറവ് കാലാവസ്ഥയിലും പ്രതിഫലിച്ചു. മുൻ വർഷങ്ങളിൽ ഈ സമയത്ത് മരുഭൂമി ഭാഗങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ പോയിരുന്നു.