ചൈനയിൽ 7.2 തീവ്രതയിൽ വന്‍ ഭൂചലനം

Share

ചൈനയിൽ വന്‍ ഭൂചലനം അനുഭവപെട്ടു. റിക്റ്റർ സ്കെയിലിൽ 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കൻ ചൈനയിലെ ഷിൻജിയാങ് മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ദില്ലിയിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടത്. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട്. അതേസമയം ഷിൻജിയാങ്-കിർഗിസ്താൻ അതിർത്തിയിൽ നിരവധി വീടുകൾ ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റതായ റിപ്പോർട്ടുമുണ്ട്. ഭൂചലനത്തെ തുടർന്ന് 27 ട്രെയിനുകളുടെ സർവീസ് ഷിൻജിയാങ് റെയിൽവേ അടിയന്തരമായി നിർത്തിവെച്ചു.