ലോകത്തെ ഏറ്റവും ശക്തമായ കറന്‍സി എന്ന നേട്ടം കൈവരിച്ച് കുവൈറ്റ് ദിനാര്‍

Share

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടി കുവൈറ്റ് ദിനാര്‍. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈറ്റ് ദിനാര്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ബഹ്റൈന്‍ ദിനാറും, മൂന്നാം സ്ഥാനത്ത് ഒ​മാ​ൻ റി​യാ​ൽ ആണ്. പ​ട്ടി​ക​യി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.
2023 മേയില്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 270.23 ഇ​ന്ത്യ​ൻ രൂ​പ​ക്കും 3.25 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു കു​വൈ​ത്ത് ദി​നാ​ർ. 220.4 രൂ​പ​ക്കും 2.65 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു ബ​ഹ്റൈ​ൻ ദിനാ​ർ. നാ​ലാ​മ​ത് ജോ​ർ​ഡ​നി​യ​ൻ ദി​നാ​ർ, ജി​ബ്രാ​ൾ​ട്ട​ർ പൗ​ണ്ട് , ബ്രി​ട്ടീ​ഷ് പൗ​ണ്ട് , കാ​യ് മാ​ൻ ഐ​ല​ൻ​ഡ്, സ്വി​സ് ഫ്രാ​ങ്ക് , യൂ​റോ എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലെ ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക.
പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്ത് യുഎസ് ഡോളര്‍ ആണ്. ഒ​രു യു.​എ​സ് ഡോ​ള​റി​ന് 83.10 രൂ​പ​യാ​ണ്. 2024 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​റ​ൻ​സി മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​ യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.