ഒമാനിലെ പുതിയ മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം 2028ൽ പൂർത്തിയാകും

Share

മ​സ്ക​ത്ത്: രാ​ജ്യ​ത്തെ വ്യോ​മ ഗ​താ​ഗ​ത ​മേ​ഖ​ല​ക്കു​ ക​രു​ത്ത്​ പ​ക​ർ​ന്നുവ​രു​ന്ന പു​തി​യ മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം 2028 ര​ണ്ടാം പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​കും. പ​ദ്ധ​തി​യു​ടെ എ​ല്ലാ പ​ഠ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും അ​തി​ന്റെ നി​ർ​മാണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ, ടാ​ക്സി വേ, ​ടെ​ർ​മി​ന​ൽ, ബോ​യിം​ങ് 737, എ​യ​ർ​ബ​സ് 320 വ​ലി​പ്പമു​ള്ള വി​മാ​ന​ങ്ങ​ൾ വ​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ സ​ർ​വി​സ്, ഹാം​ഗ​ർ ഏ​രി​യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
ക​ഴി​ഞ്ഞ ദി​വ​സം മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​മാ​ൻ കൗ​ൺ​സി​ൽ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലെ ചി​ല അം​ഗ​ങ്ങ​ൾ, ശൈ​ഖു​മാ​ർ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, വ്യ​വ​സാ​യി​ക​ൾ എ​ന്നി​വ​രു​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഗ​വ​ർ​ണ​റേ​റ്റി​നെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കാ​ര്യ​വും ഊ​ന്നി​പ്പ​റ​ഞ്ഞി​രു​ന്നു. രാ​ജ​കീ​യ പി​ന്തു​ണ​ക്ക്​ ന​ന്ദി പ​യു​ക​യാ​ണെ​ന്നും വി​വി​ധ സാ​മ്പ​ത്തി​ക, ടൂ​റി​സം, ലോ​ജി​സ്റ്റി​ക് മേ​ഖ​ല​ക​ളെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ അ​തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. മു​സ​ന്ദം എ​യ​ർ​പോ​ർ​ട്ട് പ​ദ്ധ​തി മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​മെ​ന്നും പ്ര​തി​വ​ർ​ഷം 2,50,000 യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കു​മെ​ന്നു​മാ​ണ്​ ക​രു​തു​ന്ന​ത്.