ആന്ധ്രതീരം തൊട്ട് മിഗ്ജോം ചുഴലിക്കാറ്റ്; അതീവ ജാഗ്രത നിര്‍ദ്ദേശം

Share

ആന്ധ്രാപ്രദേശ്: ആന്ധ്രാതീരം തൊട്ട് മിഗ്ജോം ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ ആന്ധ്ര തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ചുഴലിക്കാറ്റിന് 110 കിലോമീറ്റര്‍ വേഗമുള്ളതിനാല്‍ തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. ആന്ധ്രയില്‍ 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിഗ്ജോം ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ വിശാഖപട്ടണം, തിരുപ്പതി വിമാനത്താവളങ്ങളും അടച്ചു.
മഴക്കെടുതി രൂക്ഷമായ ചെന്നൈയില്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 8 ആയി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചാണ് ചെന്നൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കടന്നത്. ചെന്നൈ ഉള്‍പ്പടെ 4 ജില്ലയില്‍ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 162 ദുരിത്വാശ്വാസ ക്യാമ്പുകള്‍ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. നിലവില്‍ മിഗ്ജോം ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് കടന്നതോടെ ചെന്നൈയിലെ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്.