ദുബായ്: ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തില്‍ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി. എട്ട് മൂന്‍ ഇന്ത്യന്‍ നാവികരാണ് ഖത്തര്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത്. അല്‍ ദഹ്റ കമ്പനി ജീവനക്കാരായ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഖത്തറിന്റെ കസ്റ്റഡിയിലാണ്. ചാരവൃത്തി ആയതിനാല്‍ ഖത്തര്‍ അധികൃതര്‍ ഇവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ആദ്യ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഇന്ത്യ മറ്റൊരു അപ്പീലിന് കൂടി ശ്രമിക്കുമെന്നാണ് വിവരം. ഒരുകാലത്ത് രാജ്യത്തെ സേവിച്ച മൂന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി സാധ്യമായ എല്ലാ വഴികളും തേടാനാണ് ഇന്ത്യ നീക്കം നടത്തുന്നത്. ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി വിവിധ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ നോക്കുന്നത്. വിഷയം ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മളമായ നയതന്ത്രബന്ധത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളും സജീവമായി നടക്കുകയാണ്.